ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി പ്രതികരിച്ചു. നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുകയാണെങ്കില്‍ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിന്‍കാര്‍ഡ് മൈതാനിയില്‍ വച്ച് കരിമരുന്ന് പ്രയോഗം നടത്താനാവില്ലെന്നും മന്ത്രി.
35 നിയന്ത്രണങ്ങളാണ് പ്രധാനമായും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ളത്. അവയില്‍ ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാന്‍ ആകുന്നതാണ്. എന്നാല്‍ അഞ്ചു നിബന്ധനകള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് പുരയില്‍ നിന്നും 200 മീറ്റര്‍ അകലെ ആകണം വെടിക്കെട്ട് നടത്താന്‍ എന്ന നിബന്ധന മുന്നോട്ടുവയ്ക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനിയില്‍ എന്നല്ല തൃശൂര്‍ റൗണ്ടില്‍ പോലും വെടിക്കെട്ട് നടത്താനാകാത്ത സ്ഥിതി ഉണ്ടാകും. |