Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=114.2204 INR  1 EURO=97.0026 INR
ukmalayalampathram.com
Wed 30th Apr 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ഭാര്യയുടെ സ്വര്‍ണം പണയം വച്ച് മുങ്ങി: 13.5 ലക്ഷം രൂപയുമായി കടന്നത് അനന്തു
Text By: Reporter, ukmalayalampathram
വര്‍ക്കലയില്‍ വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വര്‍ണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വര്‍ക്കല പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്. ആഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം നാള്‍ യുവതിയുടെ 52 പവന്‍ സ്വര്‍ണാഭരണം നിര്‍ബന്ധപൂര്‍വം പണയപ്പെടുത്തി പണം കൈക്കലാക്കി.

തുടര്‍ന്നു ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നല്‍കണമെന്നും പുതിയ കാര്‍ വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടു വഴക്കിട്ടു ഇയാള്‍ മുങ്ങുകയായിരുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവില്‍ കഴിയവേയാണ് വര്‍ക്കല എഎസ്പി ദീപക് ധന്‍കറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല എസ്എച്ച്ഒ ജെ.എസ്.പ്രവീണ്‍, എസ്‌ഐ എ.സലിം എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.
 
Other News in this category

 
 




 
Close Window