ഗസയില്‍ പോളിയോ വാക്‌സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയാല്‍ കുഞ്ഞുങ്ങളില്‍ പോളിയോ ബാധ പടരാനുള്ള സാധ്യത കൂടുതലാകുമെന്ന് യു എന്‍. ഗസ മുനമ്പില്‍ ഒരു അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ അവസാന ഘട്ടം വൈകിയാല്‍ പോളിയോ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത വളരെയധികം കൂടുമെന്നും യുഎന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
ഗസയില്‍ ബുധനാഴ്ച ആരംഭിക്കാനിരുന്ന പോളിയോ വാക്‌സിനേഷന്‍ ക്യാമ്പയിന്റെ അവസാന ഘട്ടം, ബോംബാക്രമണങ്ങളുടെയും കൂട്ടപലായനത്തിന്റെയും പശ്ചാത്തലത്തില്‍ മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍ കൂടുതല്‍ കുട്ടികളില്‍ പോളിയോ പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് ക്യാമ്പയിന്‍ നടത്തേണ്ടതുണ്ടെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയുടെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) വക്താവ് ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ തളര്‍വാതത്തിലാകുന്നതിനും വൈറസ് പടരുന്നതിനും മുമ്പ് ഗസയില്‍ പോളിയോ പൊട്ടിപ്പുറപ്പെടുന്നത് തടയേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. |