ഞാന്‍ ബിജെപിയിലാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഭാവി സംബന്ധിച്ച് യാതൊരു ഭയവുമില്ലെന്നും ബിജെപി യുവ നേതാവ് സന്ദീപ് വാര്യര്‍. വിഷമഘട്ടത്തില്‍ ഒപ്പം നില്‍ക്കേണ്ട ആളാണ് നേതാവ്. സുരേന്ദ്രന്‍ തന്നോടൊപ്പം വിഷമഘട്ടത്തില്‍ നിന്നില്ല. പ്രശ്‌നപരിഹാരം കാണേണ്ട ആള്‍ പ്രശ്‌നമായി മാറി. രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ സി കൃഷ്ണകുമാര്‍ ശ്രമിച്ചു. നീതിക്കായുള്ള അവസാന ശ്രമവും പാഴായപ്പോഴാണ് പ്രതികരിച്ചത്. അവഹേളനം സഹിക്കാന്‍ വയ്യാതെയാണ് പ്രതികരിച്ചത്. തന്നെ പിടിച്ച് നിര്‍ത്തേണ്ടിയിരുന്നത് പാര്‍ട്ടി നേതൃത്വം. നേതൃത്വത്തോട് സംസാരിച്ചിട്ടില്ല'- സന്ദീപ് വാര്യര്‍ പറഞ്ഞു.
ബിജെപി നേതൃത്വത്തിനെതിരെയും സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. അതേസമയം, സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. |