Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Dec 2024
 
 
സിനിമ
  Add your Comment comment
ഫഹദും നസ്രിയയും ക്ഷേത്രത്തില്‍ വന്നതില്‍ എന്താണ് പ്രശ്‌നം? - ശക്തമായി പ്രതികരിച്ച് സുഭാഷിണി അലി
Text By: Reporter, ukmalayalampathram
നടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും വിവാഹ ചടങ്ങിന് ക്ഷേത്രത്തിലെത്തിയതിനെ വിമര്‍ശിച്ചുള്ള അഭിഭാഷകന്റെ വിവാദ പോസ്റ്റിനെതിരെ പ്രതികരണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ട്വിറ്ററിലൂടെയാണ് പ്രതികരണം.

കേരളത്തില്‍ നില നില്‍ക്കുന്നത് മനോഹരമായ സൗഹൃദ അന്തരീക്ഷമാണ്. ഈ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും അവര്‍ വിമര്‍ശിച്ചു. വിധവയായ ഹിന്ദു സ്ത്രീയുടെ മകളുടെ കല്യാണം കേരളത്തില്‍ ഒരു മുസ്ലിം പള്ളിയില്‍ വച്ച് നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ക്ഷേത്രങ്ങളിലെ പലചടങ്ങുകളില്‍ മുസ്ലിം സഹോദരങ്ങള്‍ പങ്കെടുക്കുന്നതും കണ്ടിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും സുഭാഷിണി പറഞ്ഞു.

ഫഹദ് ഫാസില്‍ വിവാഹ ചടങ്ങിനായി ക്ഷേത്രത്തിലെത്തിയത് സ്വാഭാവിക സംഭവം മാത്രമാണെന്നും അതില്‍ എന്ത് പ്രശ്‌നമാണ് ഉള്ളതെന്നും അവര്‍ ചോദിച്ചു. ഗുരുവായൂര്‍ അമ്പലത്തിനുള്ളില്‍ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടി മോഹന്‍ലാലും പങ്കെടുത്തതും സുഭാഷിണി അലി ചൂണ്ടികാട്ടി. അവര്‍ക്കൊപ്പം അന്നുണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന കാര്യവും സിപിഐഎം പി ബി അംഗം ഓര്‍മ്മിപ്പിച്ചു.
 
Other News in this category

 
 




 
Close Window