അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ സാന്ദ്ര പരാതി നല്‍കിയിരുന്നു. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്.
ഒരാഴ്ച മുമ്പ് ചേര്‍ന്ന സംഘടനയുടെ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് സാന്ദ്രാ തോമസിനെ പുറത്താക്കുന്നത്. ഈ നടപടി മാധ്യമങ്ങളെ അറിയിക്കാതെ സംഘടന മുന്നോട്ടുപോകുകയായിരുന്നു. സംഘടനയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ താഴ്ത്തിക്കെട്ടിയെന്നും ഇവര്‍ പറയുന്നു. സാന്ദ്രയ്‌ക്കെതിരെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയത് വ്യാജ കേസെന്നും ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംഘടന ആവശ്യപ്പെടുന്നു. |