'എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി' - ബലാത്സംഗക്കേസില്‍ കോടതിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ഫേസ്ബുക്കിലൂടെ നിവിന്റെ പ്രതികരണം.
കോതമംഗലം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ലൈംഗിക അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് നിവിന്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടതോടെയാണ് കേസില്‍ നിവിന് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത്.
തനിക്കെതിരായ ലൈം?ഗികാരോപണം വ്യാജമാണെന്ന് നിവിന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നതെന്നും പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ഈ കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിന്‍ അന്വേഷണസംഘത്തിന് മുന്നില്‍ വ്യക്തമാക്കിയിരുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി, ദുബായില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു നിവിന്‍ പോളിക്കെതിരെ യുവതി ഉന്നയിച്ച ആരോപണം. ആറ് പ്രതികളുള്ള കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. ദുബായിലെ ഹോട്ടലില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ആയിരുന്നു പീഡനം എന്നാണ് യുവതിയുടെ ആരോപണം.
ഈ പരാതി ഉയര്‍ന്ന്, മണിക്കൂറുകള്‍ക്കകം നിവിന്‍ തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയും, കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും തന്റെ ഭാഗം വിശദമാക്കി. ഈ പറയുന്ന പരാതിയില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും, പരാതിക്കാരിയായ യുവതിയെ കണ്ടിട്ടുപോലുമില്ല എന്നും നിവിന്‍ വാദിച്ചു. അതേസമയം കേസില്‍ പ്രതികളായ മറ്റ് അഞ്ചുപേര്‍ക്കെതിരെ അന്വേഷണം തുടരും. സിനിമാരംഗത്തെ ലൈംഗീക ചൂഷണങ്ങളടക്കമുള്ളവയെ കുറിച്ച് ജസ്റ്റിസ് ഹേമ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നിവിന്‍ പോളിയടക്കമുള്ളവര്‍ക്കെതിരെ പരാതിക്കാരി ആരോപണവുമായി രംഗത്ത് എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാര്‍ത്തകള്‍, തത്സമയ വിവരങ്ങള്‍, ലോകം, ദേശീയം, ബോളിവുഡ്, സ്‌പോര്‍ട്‌സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്‌റ്റൈല്‍ വാര്‍ത്തകള്‍ ന്യൂസ് news 18 മലയാളം വെബ്‌സൈറ്റില്‍ വായിക്കൂ. |