തെലുങ്ക് സംസ്ഥാനങ്ങളില്‍ തനിക്കൊപ്പം ശിവകാര്‍ത്തികേയന് ആദ്യ ബ്ലോക്ക് ബസ്റ്റര്‍ നേടാനായി എന്നും സായ് പല്ലവി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. തെലുങ്കില്‍ ശിവകാര്‍ത്തികേയന്റെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് അമരന്‍. സായ് പല്ലവിക്ക് തമിഴകത്ത് ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടെങ്കിലും വന്‍ വിജയമായത് അമരനാണ്.
അമരന്‍ ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയിട്ടുണ്ടെന്നും തമിഴകത്ത് മാത്രമല്ല തെലുങ്കിലും ചിത്രത്തിന് സ്വീകാര്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നായകനോളം പ്രാധാന്യമുള്ള കഥാപാത്രമായ നായിക പറഞ്ഞ അഭിപ്രായവും ശ്രദ്ധയാകര്‍ഷിക്കുകയാണ്. |