നാളെയാണ് ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍. പാലക്കാട്ടെ മൂന്ന് മുന്നണികളും. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പല അവകാശവാദങ്ങളുണ്ടെങ്കിലും, അതെല്ലാം മാറിമറിഞ്ഞേക്കുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്.
കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ വിജയിച്ച് കഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍ പറഞ്ഞു. ഭൂരിപക്ഷം പറയാനില്ലെങ്കിലും നാളെ പകല്‍ പാലക്കാട് യുഡിഎഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങിയിരിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്.
പൊളിറ്റിക്കല്‍ വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവ വിഭാഗത്തിന്റെ 6000 വോട്ടുകള്‍ കൂടി ലഭിക്കുമെന്നാണ് എന്‍ഡിഎ പ്രതീക്ഷ. 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അണികളുടെ ആവേശത്തിന് അനുസരിച്ച് പോളിങ് ശതമാനം ഉയരാത്തത് മുന്നണികളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നുണ്ട്. |