പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18,724 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ നേടിയത്. പാലക്കാട് നിയമസഭാ മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലേതിനെക്കാള്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തിയാണ് രാഹുലിന്റെ കുതിപ്പ്. 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന് ലഭിച്ചത് 7403 വോട്ടുകളുടെ ഭൂരിപക്ഷമാണ്. 2016ല്‍ ഷാഫി ഇത് 17,483 ആയി ഉയര്‍ത്തി. 2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ ഷാഫിയുടെ ഭൂരിപക്ഷം 3859 ആയി കുറഞ്ഞു. ഈ ഭൂരിപക്ഷമാണ് ഷാഫിയുടെ പിന്‍ഗാമിയായെത്തിയ രാഹുല്‍ ഇപ്പോള്‍ 18000ത്തിലേറെയായി ഉയര്‍ത്തിയത്.
10,000ന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍?ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്റെ പ്രതികരണം. വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കില്‍ ഫലം വന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പന്‍ ലീഡ് നേടി കുതിക്കുകയായിരുന്നു. ആദ്യ മണിക്കൂറില്‍ മുന്നിലായിരുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്. ബിജെപി കോട്ടകള്‍ പൊളിച്ചടുക്കിയാണ് രാഹുലിന്റെ കുതിപ്പ്. |