വന്‍ഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലേക്ക്. വയനാട്ടില്‍ കന്നിയങ്കത്തില്‍ പ്രിയങ്കാ ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രയങ്ക വയനാട്ടില്‍ ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ അവസാനം വരെ ലീഡ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ കുതിപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം, മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ടുകള്‍ കുത്തനെ ഇടിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 9,41096 ഇവിഎം വോട്ടുകളില്‍ 6,12020 വോട്ടുകളും പ്രിയങ്കയ്ക്കാണ് ലഭിച്ചത്.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കു ലഭിച്ച വന്‍ ഭൂരിപക്ഷം കോണ്‍ഗ്രസിന്റെ മതേതര, ജനാധിപത്യ ആശയങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് ചെയ്തതെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. |