കേരള കലാമണ്ഡലത്തിലെ അധ്യാപകര്‍ അടക്കമുള്ള താത്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദാക്കി സാംസ്‌കാരിക മന്ത്രി. രജിസ്റ്റാറുടെ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കെ രാധാകൃഷ്ണന്‍ എംപിയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
120 ഓളം വരുന്ന അധ്യാപക അനധ്യാപകരായിട്ടുള്ള താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടിയെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് 24 ന് ലഭിച്ചിരുന്നു. കേരളത്തിന്റെ അഭിമാനമായ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ അട്ടിമറിക്കുന്നതായിരുന്നു പുതിയ ഉത്തരവ്. |