നിരോധിത സംഘടനകളുമായി ബന്ധമുള്ള കാല്‍ ലക്ഷത്തിലേറെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ഖലിസ്ഥാനി സംഘടനകള്‍, പിഎഫ്ഐ, LTTE തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ആണ് ബ്ലോക്ക് ചെയ്തത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, ഭീകര ബന്ധം കണ്ടെത്തിയ 28,079 യൂണിഫോം റിസോഴ്സ് ലൊക്കേറ്ററുകള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. ഐടി നിയമത്തിലെ ചട്ടം 69എ അനുസരിച്ചാണ് നടപടി. |