ഹൈദരാബാദില്‍ പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചു. തെലങ്കാന ഹൈക്കോടതിയുടേതാണ് ഉത്തരവ്. അല്ലു അര്‍ജുന്‍ ഒരു നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ പുഷ്പ 2 റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും, അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കീഴ്ക്കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നടന് ഈ വിധി വലിയ ആശ്വാസമാണ്. |