വയനാട് കൂടല്‍കടവില്‍ ആദിവാസിയായ മധ്യവയസ്‌കനെ കാറിനൊപ്പം വലിച്ചിഴച്ച കേസില്‍ ഒളിവില്‍ പോയ രണ്ട് പ്രതികള്‍ പിടിയില്‍. പനമരം സ്വദേശികളായ വിഷ്ണു, നബീല്‍ കമര്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അര്‍ഷാദ്, അഭിരാം എന്നിവരാണ് നേരത്തെ കേസില്‍ പിടിയിലായിരുന്നത്.
ഒളിവിലായിരുന്ന പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇവര്‍ക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിവിധ സ്‌ക്വാഡുകളായി പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. നേരത്തെ പിടിയിലായിരുന്ന പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ ഈ മാസം 26 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരും വഴിയാണ് ഇവര്‍ പിടിയിലായത്. |