അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് നിഗംബോധ്ഘട്ടില്‍ അന്ത്യവിശ്രമം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളുടെ രാവിലെ 11:45നാകും സംസ്‌കാര ചടങ്ങുകള്‍. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.
ദീര്‍ഘദര്‍ശിയായ ഭരണാധികാരിക്ക് രാജ്യം വിട ചൊല്ലുകയാണ്. ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു റോഡിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതല്‍ ഒമ്പതര വരെ പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനം. 11.45 മണിക്ക് നിഗം ബോധ്ഘട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. |