ഉത്ര കൊലക്കേസ് പ്രതി സൂരജ് വ്യാജ രേഖ ഹാജരാക്കി അടിയന്തിര പരോള്‍ ലഭിക്കാനായി തട്ടിപ്പ് നടത്തി. വ്യാജ രേഖയിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ച് ജയില്‍ അധികൃതര്‍ തട്ടിപ്പ് പൊളിച്ചു. അച്ഛന് ഗുരുതരമായ അസുഖമെന്ന് പറഞ്ഞാണ് ഉത്തരക്കേസ് പ്രതി പരോളിന് ശ്രമിച്ചത്.
സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അച്ഛന് ഗുരുതരമായ അസുഖമാണെന്ന് പറഞ്ഞ് പ്രതി വ്യാജ രേഖയാണ് ഹാജരാക്കിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ ആണ് സൂരജിന്റെ കള്ളം പൊളിഞ്ഞത്.
പരോളിനുവേണ്ടി സൂരജ് അപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അച്ഛന് ?ഗുരുതര രോ?ഗമാണെന്ന് ചൂണ്ടിക്കാട്ടി പരോള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ അച്ഛന് രോ?ഗമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നതിനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോ?ഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചു. ഇതിനോടൊപ്പം സൂപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കിയിരുന്നു.
സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനായിരുന്നെങ്കിലും അതില്‍ ?ഗുരുതരമായ അസുഖമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടര്‍ നല്‍കിയ മറുപടി. ഇതോടെയാണ് സൂരജ് നല്‍കിയത് വ്യാജ രേഖയാണെന്ന് വ്യക്തമായത്. |