ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കായുള്ള എച്ച്-1 ബി വിസയെ താന്‍ പിന്തുണയ്ക്കുന്നു എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി ന്യുയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദത്തില്‍ താന്‍ ഇലോണ്‍ മസ്‌കിന് ഒപ്പമാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ന്യുയോര്‍ക്ക് പോസ്റ്റിന് അനുവദിച്ച ഒരു ഫോണ്‍ സംഭാഷണത്തിലായിരുന്നു ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിഷയത്തില്‍ യുദ്ധത്തിന് വരെ തയ്യാറാണെന്ന് മസ്‌ക് പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് ട്രംപ് ഇത്തരത്തില്‍ ഒരു അഭിപ്രായം പറഞ്ഞത്.
എച്ച് -1ബി വിസയില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും അത് പലതവണ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതൊരു മഹത്തായ പരിപാടിയാണെന്നും ട്രംപ് പറഞ്ഞു. മുന്‍ ഭരണകാലത്ത് വിദേശ തൊഴിലാളികള്‍ക്കുള്ള വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും എച്ച് -1 ബി വിസ പദ്ധതിയെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ട്രംപ് തന്റെ രണ്ടാം സര്‍ക്കാരില്‍ പുതിയതായി ആവിഷ്‌കരിക്കുന്ന കാര്യക്ഷമതാ വകുപ്പിന്റെ ചുമതലക്കാരനായ ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും വിദേശ തൊഴിലാളികള്‍ക്കുള്ള വിസ നല്‍കുന്നത് വര്‍ദ്ധിപ്പിക്കണമെന്നാണ് വാദിക്കുന്നത്. എന്നാല്‍ യുഎസ് തൊഴിലാളികളെ പ്രോത്സാഹിപ്പിക്കണമെന്നും കൂടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ട്രംപ് വാഗ്ദാനം പാലിക്കണമെന്നുമാണ് ഇതിനെതിരെ നില്‍ക്കുന്ന മാഗ (MAGA -Make America Great Again)വാദികള്‍ പറുന്നത്. |