Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=109.0275 INR  1 EURO=90.9422 INR
ukmalayalampathram.com
Sun 16th Feb 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സൗത്ത് കൊറിയയില്‍ വിമാനം തകര്‍ന്നു വീണു: 179 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം; മാപ്പു പറഞ്ഞ് എയര്‍ലൈന്‍സ് കമ്പനി
Text By: Reporter, ukmalayalampathram
ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സൂചന. ദാരുണാപകടത്തില്‍ വിമാനകമ്പനി മാപ്പ് പറഞ്ഞു. ലജ്ജിച്ച് തലത്താഴ്ത്തുന്നുവെന്ന് ജൈജു എയര്‍ലൈന്‍സ് വ്യക്തമാക്കി.

അപകടത്തില്‍ രണ്ട് പേര്‍ മാത്രമാണ് രക്ഷപെട്ടതെന്ന് സ്ഥിരീകരിച്ചു. പിന്‍ ഭാഗമൊഴികെ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളെല്ലാം കത്തിയമര്‍ന്നു. ഏതാണ്ട് 32 ഫയര്‍ ട്രക്കുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. എങ്കിലും കൂടുതല്‍ പേരെ രക്ഷിക്കാനായില്ല. 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 175 പേര്‍ യാത്രക്കാനും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്. തായ്‌ലന്‍ഡില്‍ നിന്ന് വരികയായിരുന്ന വിമാനം മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്.
 
Other News in this category

 
 




 
Close Window