കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു കാരണം അതാണെന്നും മന്ത്രി നിതേഷ് റാണെ പറഞ്ഞു. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരര്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. പൂനെ സാസ്വദിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്രപതി ശിവജി, അഫ്‌സല്‍ ഖാനെ പരാജയപ്പെടുത്തിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിലെ പരാമര്‍ശം വിവാദമായി.
പ്രസംഗത്തില്‍ കേരളത്തില്‍നിന്നുള്ള ഹൈന്ദവ പ്രവര്‍ത്തകരെ അദ്ദേഹം പ്രശംസിച്ചു. ''കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 12,000 ഹിന്ദു പെണ്‍കുട്ടികളെയാണ് അവര്‍ രക്ഷിച്ചത്. ഒരു സഹോദരിയെ രക്ഷിക്കണമെങ്കില്‍പ്പോലും എത്രത്തോളം ശ്രമകരമാണെന്നത് ഞങ്ങളെപ്പോലുള്ള ഹൈന്ദവ പ്രവര്‍ത്തകരോടു ചോദിക്കണം. എന്നിട്ടും കേരളത്തില്‍നിന്നുള്ള സംഘം ഇതു നേടി. - നിതേഷ് റാണെ പറയുന്നു. |