ക്ഷേത്ര പൂജാരികള്‍ക്കും ഗുരുദ്വാരകളിലെ പുരോഹിതര്‍ക്കും ഓണറേറിയം നല്‍കും. അവര്‍ക്ക് പ്രതിമാസം 18000 രൂപ നല്‍കും. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ ആണ് പ്രഖ്യാപനം നടത്തിയത്. പൂജാരി ഗ്രന്ഥി സമ്മാന്‍ യോജനയുടെ രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
''ഇന്ന് ഞാന്‍ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്. പദ്ധതിയുടെ പേര് പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന എന്നാണ്. ഇതിന് കീഴില്‍ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ ഗ്രന്ഥികള്‍ക്കും ഓണറേറിയം നല്‍കാനുള്ള വ്യവസ്ഥയുണ്ട്. പ്രതിമാസം ഏകദേശം 18,000 ഹോണറേറിയം നല്‍കും'' - കെജ്രിവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. |