Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.0847 INR  1 EURO=89.9766 INR
ukmalayalampathram.com
Wed 12th Feb 2025
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
Text By: Reporter, ukmalayalampathram
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കത്ത് അയച്ചു. ഇതോടെ സാമ്പത്തിക സഹായം ഇതനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കും. നാളുകളായി സംസ്ഥാന ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോള്‍ കേന്ദ്രം അം?ഗീകരിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ധനസഹായത്തിന് അവസരം ഒരുങ്ങുകയാണ്. വിവിധ കേന്ദ്ര വകുപ്പുകളില്‍ നിന്നും ധനസഹായ സാധ്യത തുറന്നു. എം പി ഫണ്ടും ലഭിക്കാന്‍ അപേക്ഷിക്കാന്‍ കഴിയും. PDNA അപേക്ഷയും കേന്ദ്രം പരിഗണിക്കും. നാടിനെ നടുക്കിയ ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നേരത്തെ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.

മുണ്ടക്കൈ, ചൂരല്‍മല ജനങ്ങളുടെ സംരക്ഷണം കേന്ദ്രം ഉറപ്പുനല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. ദീര്‍ഘകാല പദ്ധതി ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞെന്നും സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിലയിരുത്തല്‍ നടത്തിയ ശേഷം ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് നിത്യാനന്ദ റായ് പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window