ലണ്ടന്‍: റിഷി സുനാക് സര്‍ക്കാരിന്റെ കുടിയേറ്റ നിയമം ഗുണം ചെയ്തെന്ന് റിപ്പോര്‍ട്ട്. ഹോം ഓഫീസിന്റെ കണക്ക് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിസ അപേക്ഷകളുടെ എണ്ണത്തിലുണ്ടായത് 395199 അപേക്ഷകരുടെ കുറവാണ്. 2024 ഏപ്രിലിനും ഡിസംബറിനും ഇടയിലായി 5,47,000 വിസ അപേക്ഷകള്‍ ലഭിച്ചു എന്നാണ്. 2023 ല്‍ ഇതേ കാലയളവില്‍ ലഭിച്ചത് 9,42,500 അപേക്ഷകളായിരുന്നു. 42 ശതമാനം കുറവുണ്ടായി.
വിദ്യാര്‍ത്ഥികളും കെയര്‍ വര്‍ക്കര്‍മാരും വരുന്നത് കുറഞ്ഞു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 79 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷത്തിന് അടുത്ത് അപേക്ഷകള്‍ വന്നപ്പോള്‍ ഇക്കുറി 63800 അപേക്ഷകര്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വിദേശ കെയറര്‍മാര്‍ ബ്രിട്ടനിലേക്ക് വരുമ്പോള്‍ ആശ്രിതരെ കൊണ്ടുവരുന്നത് വിലക്കിയ നയമാണ് കെയറര്‍ അപേക്ഷ കുറയാന്‍ കാരണം.