ലണ്ടന്‍: ബ്രിട്ടനില്‍ അടുത്ത രണ്ടു ദിവസം അതിശൈത്യത്തിന്റെ പ്രതിസന്ധിയുണ്ടാകും. കനത്ത മഞ്ഞുവീഴ്ചയില്‍ പലയിടങ്ങളിലും മൈനസ് 20 ഡിഗ്രിവരെയാണ് താപനില എത്തിയിരിക്കുന്നത്.റോഡ്, റെയില്‍ , വ്യോമ ഗതാഗതം പ്രതിസന്ധിയിലാണ്. പലയിടങ്ങളിലും മഞ്ഞുമൂടികിടക്കുന്നതിനാല്‍ റോഡുകളിലൂടെയുള്ള ഗതാഗതം വെല്ലുവിളിയായി. മഞ്ഞുവീഴ്ച ശക്തമാകുമെന്നും അടുത്ത 48 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.
റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലായി. ഇന്ന് രാത്രിയും അതിശൈത്യമാണ് അനുഭവപ്പെടുക. വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ലന്‍ഡിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. ബ്രിട്ടന്റെ പല ഭാഗത്തും താപനില പൂജ്യത്തിന് താഴെയാകും. താപനില കൂടുതല്‍ താഴ്ന്നാല്‍ 15 വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ ജനുവരിയാകും ഇത്. ഏറ്റവും അവസാനമായി ബ്രിട്ടനിലെ താപനില 20 ഡിഗ്രിക്ക് താഴെ പോയത് 2021 ഫെബ്രുവരി 11നായിരുന്നു. അന്ന് ബ്രേമറില്‍ മൈനസ് 23 ഡിഗ്രി വരെ എത്തിയിരുന്നു. വെയില്‍സില്‍ ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയ രാത്രിയാണ് ഇന്നലെ കടന്നുപോയത്. പുറത്ത് യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.