Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.9206 INR  1 EURO=90.9587 INR
ukmalayalampathram.com
Fri 07th Feb 2025
 
 
UK Special
  Add your Comment comment
യുകെയില്‍ വന്‍ തൊഴിലവസരം, ഒരു ലക്ഷം പൗണ്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
reporter

വെയില്‍സ്: യുകെ വെയില്‍സ് എന്‍.എച്ച്.എസ്സില്‍ ഇന്റര്‍നാഷനല്‍ സീനിയര്‍ പോര്‍ട്ട്‌ഫോളിയോ പാത്ത്-വേ ഡോക്ടര്‍-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം. ഓള്‍ഡര്‍ അഡള്‍ട്ട്, അഡള്‍ട്ട് മെന്റല്‍ ഹെല്‍ത്ത് എന്നീ സ്‌പെഷാലിറ്റികളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. തെലങ്കാനയിലെ ഹൈദരാബാദില്‍ ചേരുന്ന ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ വാര്‍ഷിക ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ജനുവരി 24 മുതല്‍ 26 വരെയാണ് അഭിമുഖം. വേദി-താജ് വിവാന്ത, ബെഗംപേട്ട്. മെഡിക്കല്‍ പഠനത്തിനുശേഷം കുറഞ്ഞത് 12 വര്‍ഷത്തെയും, ഇതില്‍ കുറഞ്ഞത് ആറു വര്‍ഷം സൈക്യാട്രി സ്‌പെഷാലിറ്റിയിലും പ്രവര്‍ത്തിപരിചയമുളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 2025 ജനുവരി 20 നകം അപേക്ഷ നല്‍കണം. വെയില്‍സിലെ മാനസികാരോഗ്യ വിഭാഗത്തില്‍ മൂന്നു വര്‍ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്‍മാര്‍ക്ക് അവസരം.

പ്രവൃത്തിപരിചയമനുസരിച്ച് £96,990 മുതല്‍ £107,155 വരെ വാര്‍ഷിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. ശമ്പളത്തിനു പുറമേ £650 ഗ്രാറ്റുവിറ്റി പേയ്മെന്റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യുകെ) എന്നീ ആനുകൂല്യങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

 
Other News in this category

 
 




 
Close Window