ലണ്ടന്‍: ഇസ്ലാമിക ഭീകര സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡുമായുള്ള ബന്ധത്തിന്റെ പേരില്‍ യുകെ ആസ്ഥാനമായുള്ള എട്ട് സംഘടനകളെ കരിമ്പട്ടികയില്‍ പെടുത്തി യുഎഇ.കേംബ്രിഡ്ജ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ ലിമിറ്റഡ്, IMA6INE ലിമിറ്റഡ്, വെംബ്ലി ട്രീ ലിമിറ്റഡ്, വാസ്ലഫോറല്‍, ഫ്യൂച്ചര്‍ ഗ്രാജുവേറ്റ്‌സ് ലിമിറ്റഡ്, യാസ് ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ്, ഹോള്‍ഡ്‌കോ യുകെ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, നാഫെല്‍ ക്യാപിറ്റല്‍ എന്നീ സംഘടനകളെയാണ് കരിമ്പട്ടികള്‍ ഉള്‍പ്പെടുത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം , ഈ ഓര്‍ഗനൈസേഷനുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാത്രാ നിരോധനവും അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കലും നേരിടേണ്ടിവരും. യുഎഇ ആസ്ഥാനമായുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ കരിമ്പട്ടികയിലുള്ള സംഘടനകളുമായി പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല.
യുകെ ആസ്ഥാനമായുള്ള 8 സംഘടനകള്‍ക്ക് പുറമെ 11 പേരെ കൂടി തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശികമായും അന്തര്‍ദേശീയമായും തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന ശൃംഖലകള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുഎഇയുടെ ഈ തീരുമാനമെന്നാണ് വിവരം. മുസ്ലീം ബ്രദര്‍ഹുഡ് ഒരു ഇസ്ലാമിക ഭീകരസംഘടനയാണ്. 1928 ല്‍ ഹസന്‍ അല്‍ ബന്ന എന്നായാളാണ് ഈജിപ്തില്‍ സ്ഥാപിച്ചത്. രാഷ്ട്രീയ ഇസ്ലാം, ശരിയത്ത് നിയമം, അക്രമം, തീവ്രവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് അറിയപ്പെടുന്നു. ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ അറബ് രാജ്യങ്ങളില്‍ പോലും സംഘടന നിരോധിച്ചിട്ടുണ്ട് .