ലണ്ടന്‍: റോഡ് നിയമങ്ങളും മര്യാദകളും പഠിപ്പിക്കേണ്ടയാള്‍ തന്നെ അതു ലംഘിച്ചത് കൈയോടെ പിടികൂടി ശിക്ഷ നല്‍കി പൊലീസ്. ലിവര്‍പൂള്‍ സിറ്റി സെന്ററിലെ ലണ്ടന്‍ റോഡിലാണ് ഡ്രൈവിങ് ഇന്‍സ്ട്രക്ടറുടെ വാഹനം ഡബിള്‍ യെലോ ലൈനില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പൊലീസ് ശ്രദ്ധിച്ചത്.
കാര്യം അന്വേഷിച്ചപ്പോഴാണ് വിദ്യാര്‍ഥി സാധനം വാങ്ങാനായി തൊട്ടടുത്ത കടയിലേക്ക് പോയതിനാലാണ് വണ്ടി ഡബിള്‍ യെലോയില്‍ നിര്‍ത്തിയതെന്ന് മനസ്സിലായി. നിയമം ലംഘിച്ച ഇന്‍സ്ട്രക്ടര്‍ക്കും വിദ്യാഥിക്കും ശിക്ഷ നല്‍കി പൊലീസ്.