ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി ആരോപിച്ച് സ്പേസ് എക്സും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക് രംഗത്ത്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ബ്രിട്ടന്‍ ഉണ്ടായിരുന്നിട്ടും, ജനുവരി 20 ന് നടക്കുന്ന ട്രംപിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സ്റ്റാര്‍മറിനെ ക്ഷണിച്ചിട്ടില്ലെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ തുരങ്കം വയ്ക്കാന്‍ അദ്ദേഹം അമേരിക്കയിലേക്ക് പ്രവര്‍ത്തകരെ അയച്ചു എന്നാണ് മസ്‌കിന്റെ ആരോപണം. അതിനാല്‍, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറെ ക്ഷണിച്ചിട്ടില്ലെന്ന് മസ്‌ക് വ്യക്തമാക്കുന്നു. ഒക്ടോബറില്‍ സ്റ്റാര്‍മര്‍, ട്രംപിന്റെ ലേബര്‍ പാര്‍ട്ടിയ്‌ക്കെതിരായി പ്രചാരണം നടത്തിയെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആ സമയത്ത്, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് വേണ്ടി ബ്രിട്ടീഷ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ ട്രംപ് ടീം ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ബ്രിട്ടനിലെ 'ജനങ്ങളെ മോചിപ്പിക്കാന്‍' അമേരിക്കയ്ക്ക് ആവശ്യമായി വന്നേക്കാവുന്ന ഒരു 'സ്വേച്ഛാധിപത്യ ഗവണ്‍മെന്റ്' താന്‍ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് മസ്‌ക് തന്റെ X പ്ലാറ്റ്‌ഫോമില്‍ സ്റ്റാര്‍മറിനെ കൂടുതല്‍ വിമര്‍ശിച്ചു. 2008 മുതല്‍ 2013 വരെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ തലവനായിരിക്കെ, ഗ്രൂമിംഗ് ഗ്യാങ് അഴിമതി മറച്ചുവെക്കുന്നതില്‍ സ്റ്റാര്‍മറുടെ പങ്കിനെക്കുറിച്ച് പറയുകയും, ബ്രിട്ടീഷ് പ്രധാനമന്ത്രിയെ 'ദുഷ്ടന്‍' എന്ന് മുദ്രകുത്തുകയും ചെയ്തു. പാകിസ്ഥാന്‍ പുരുഷന്മാര്‍ ഉള്‍പ്പെട്ട ഗ്രൂമിങ് ഗ്യാങ് രണ്ടു പതിറ്റാണ്ടോളം വെള്ളക്കാരായ ബ്രിട്ടീഷ് പെണ്‍കുട്ടികളെ ലക്ഷ്യമിട്ടെന്നും, എന്നാല്‍ രാഷ്ട്രീയപരമായി തിരിച്ചടികളെ നേരിടേണ്ടി വരുമെന്ന ആശങ്കകള്‍ കാരണം സ്റ്റാര്‍മര്‍ ഭരണകൂടം അതിനെതിരെ നടപടിയെടുത്തില്ലെന്നും മസ്‌ക് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. അതേസമയം, മസ്‌കിന്റെ അവകാശവാദങ്ങളെ ''നുണകളും തെറ്റായ വിവരങ്ങളും'' എന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ രംഗത്ത് എത്തുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള പ്രചാരണമാണ് മസ്‌ക് ഏറ്റെടുത്തിരിക്കുന്നതെന്നും സ്റ്റാര്‍മറെ പുറത്താക്കാന്‍ മസ്‌ക് തുരങ്കം വെയ്ക്കുന്നുവെന്നും ഫിനാല്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഗവണ്‍മെന്റിന്റെ കാര്യക്ഷമതയില്ലായ്മ തിരിച്ചറിയാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രത്യേക ഉപദേശക സമിതിയായ ഡോജിന്റെ തലവനായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക് കോടീശ്വരനെ തെരഞ്ഞെടുത്തിരുന്നു.