ലണ്ടന്‍: യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ഹീത്രൂ എയര്‍പോര്‍ട്ട്. 2024 ല്‍ 83.9 ദശലക്ഷം യാത്രക്കാരാണ് ഹീത്രൂവിലൂടെ യാത്ര ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.7 ദശലക്ഷം അധികമാണിത്. ഈ വര്‍ഷം 84.2 ദശലക്ഷം യാത്രക്കാരെയാണ് ഹീത്രൂ പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ ബാഹുല്യവും തിരക്കും കണക്കിലെടുത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ബില്യന്‍ പൗണ്ടിന്റെ വികസന പദ്ധതികളാണ് വിമാനത്താവള അധികൃതര്‍ ആലോചിക്കുന്നത്.
മികച്ച പ്രവര്‍ത്തനവും സേവനവും നല്‍കുന്നതിന് സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഹീത്രൂ ചീഫ് എക്‌സിക്യൂട്ടീവ് തോമസ് വോള്‍ബൈ നന്ദി പറഞ്ഞു. ദിവസേന 650 വിമാന സര്‍വീസുകളാണ് ഹീത്രൂവില്‍ നിന്നുള്ളത്. അത്രതന്നെ അറൈവല്‍ സര്‍വീസുകളുമുണ്ട്. ലോകത്തെ 82 വിമാനക്കമ്പനികള്‍ 218 സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 10.50 വരെ മാത്രമാണ് ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍.