ബോളിവുഡ് സംവിധായകനും നടന്‍ ഹൃതിക് റോഷന്റെ പിതാവും ആയ രാകേഷ് റോഷന്റെ സൗത്ത് ഇന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. സൗത്തില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വളരെ റിയലിസ്റ്റിക്ക് ഒക്കെയാണ്, എന്നാല്‍ ഇപ്പോഴും പഴഞ്ചന്‍ സമ്പ്രദായങ്ങള്‍ ആയ ഗാനരംഗങ്ങള്‍ കൊണ്ടും ചടുല സംഭാഷണങ്ങള്‍ കൊണ്ടും ആണ് പിടിച്ചു നില്‍ക്കുന്നത്. അല്ലാതെ യാതൊരു പുരോഗമനവും ഇല്ല സാങ്കേതിക വശം മെച്ചപ്പെടുന്നുണ്ടെന്നല്ലാതെ തിരക്കഥ നോക്കിയാല്‍ എല്ലാം പഴയ ഫോര്‍മുല തന്നെയാണ്, കച്ചവട സിനിമ വ്യവസായത്തില്‍ വഴിത്തിരിവെന്ന് ചൂണ്ടിക്കാണിക്കാന്‍ ഒരു സിനിമ അവര്‍ക്കില്ല എന്നും അദ്ദേഹം പറഞ്ഞു. |