പ്രിത്വിരാജിനെ നായകനാക്കി 2013ല്‍ പുറത്തിറങ്ങിയ മുംബൈ പോലീസിന്റെ ഹിന്ദി റീമേക്ക്, 'ദേവ'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഷാഹിദ് കപൂര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. ഷാഹിദ് കപൂറിന്റെ ഇതിന് മുന്‍പ് റിലീസായ ജേഴ്സി,കബീര്‍ സിങ് തുടങ്ങിയ ചിത്രങ്ങളും തെന്നിന്ത്യന്‍ ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു. രണ്ടിലും ഷാഹിദ് കപൂര്‍ കരിയര്‍ ബെസ്‌ററ് പെര്‍ഫോമന്‍സുകളായിരുന്നു പുറത്തെടുത്തത്.
ട്രെയ്ലര്‍ ലോഞ്ചില്‍ ഷാഹിദ് പറഞ്ഞത് ഈ ചിത്രം തന്റെ ഹൃദയത്തിന്റെ ഒരു കഷ്ണം ആണെന്നാണ്. 'വര്‍ഷങ്ങളായി ആളുകള്‍ എന്നോട് ഒരു മാസ് റോള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇതെന്റെ കരിയറില്‍ ഏറ്റവും ചലഞ്ചിങ് ആയ ചിത്രമാണ്. ഒരുപാട് ആഴമുള്ളൊരു കഥാപാത്രമാണിത്. എനിക്ക് അതിനെ പറ്റി അധികമൊന്നും പറയാനും തല്‍കാലം അനുവാദമില്ല, ഷാഹിദ് കപൂര്‍ പറയുന്നു.
ബോബി ആന്‍ഡ് സഞ്ജയ്,ഹുസ്സൈന്‍ ദലാല്‍,അബ്ബാസ് ദലാല്‍,അര്‍ഷാദ് സൈദ്,സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ദേവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാഹിദ് കപൂറിനൊപ്പം പൂജ ഹെഗ്ഡെ,പവെയ്ല്‍ ഗുലാട്ടി,പ്രവീഷ് റാണ,കുബ്ര സൈത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. വിശാല്‍ മിശ്ര സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. |