ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. മൂന്നു വനിതകളുടെ പേരുകളാണ് ഹമാസ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ വെടിനിര്‍ത്തല് കരാറില് നിന്നും പിന്മാറിയിരുന്നു.
ഞായറാഴ്ച്ച പ്രാദേശികസമയം 8.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണു മധ്യസ്ഥരായ ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നത്. ?പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ഇപ്പോള്‍ ബന്ദികളുടെ പേരുകള്‍ മധ്യസ്ഥരായ ഖത്തര്‍ മുഖേന ഹമാസ് കൈമാറിയത്. പിന്നാലെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയായിരുന്നു. |