മഹാകുംഭമേളയില്‍ ക്ലാസിക്കല്‍ പാലത്തിന് താഴെയുള്ള സെക്ടര്‍ 19 ഏരിയയില്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ട്. സെക്ടര്‍ 16ല്‍ സ്ഥിതി ചെയ്യുന്ന ദിഗംബര്‍ അനി അഖാരയില്‍ വൈകിട്ട് നാലോടെ പ്രസാദം ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്താണ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തമുണ്ടായത്.
3 ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്ന് സൂചന. ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സംഭവ സ്ഥലത്തേക്ക് നിരവധി ഫയര്‍ എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
ടെന്റുകളില്‍ സൂക്ഷിച്ചിരുന്ന മൂന്ന് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. തീപിടിത്തതില്‍ 20 മുതല്‍ 25 വരെ ടെന്റുകളാണ് നശിച്ചത്.ജനത്തിരക്ക് കാരണം അഗ്‌നിശമന സേനയെത്താന്‍ സമയമെടുത്തു. മഹാകുംഭമേളയില്‍ മുഴുവന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സെക്ടറുകളില്‍ നിന്നുമുള്ള അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് അയയ്ക്കുന്നുണ്ട്. |