Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
സിനിമ
  Add your Comment comment
ബേസില്‍ ജോസഫ് നായകനായി എത്തുന്ന 'പൊന്‍മാന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു
Text By: Reporter, ukmalayalampathram
ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'പൊന്‍മാന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. ജി ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് 'പൊന്‍മാന്‍' ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ നേരത്തെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ബ്രൈഡാത്തി എന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് പൊന്‍മാന്‍ നിര്‍മ്മിക്കുന്നത്.

ബേസില്‍ ജോസഫിന്റെ നായികയായി ലിജോമോള്‍ ജോസ് ആണ് ചിത്രത്തില്‍ എത്തുന്നത് . ബേസില്‍ ജോസഫ്, ലിജോമോള്‍ ജോസ് എന്നിവര്‍ക്കൊപ്പം സജിന്‍ ഗോപു, ആനന്ദ് മന്മഥന്‍, ദീപക് പറമ്പൊള്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
 
Other News in this category

 
 




 
Close Window