അഞ്ചുദിവസത്തെ ആശുപത്രി വാസത്തിനുശേഷം സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക് മടങ്ങി. തന്റെ സ്ഥിരം വസതിയായ ഫോര്‍ച്യൂണ്‍ ഹൈറ്റ്സിലേക്കാണ് താരം മടങ്ങിയത്. കയ്യിലും കഴുത്തിലും ചെവിക്ക് പുറകിലും ബാന്‍ഡേജ് കാണാം. ആരാധകരെ താരം കൈവീശി കാണിച്ചു.
അതേസമയം, കേസന്വേഷണത്തിന്റെ ഭാഗമായി നടന്‍ ആക്രമണത്തിനിരയായ ഫ്ലാറ്റില്‍ പ്രതിയെ എത്തിച്ച് പോലീസ് നടന്ന സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ചു. നേരം പുലരും മുന്‍പായിരുന്നു പ്രതിയെ ഫ്ളാറ്റില്‍ എത്തിച്ചുള്ള തെളിവെടുപ്പ്. പ്രതി മുഹമ്മദ് ഷെറീഫുള്‍ ഇസ്ലാമിനെ ആദ്യം ബാന്ദ്രാ റെയിവേ സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് നടന്റെ ഫ്ളാറ്റിലേക്ക് എത്തിക്കുകയായിരുന്നു. |