കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ്ബജറ്റ് ചിത്രം എമ്പുരാന്റെ ടീസര്‍ സംബന്ധിച്ചുള്ള അപ്‌ഡേഷന്‍ പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
എമ്പുരാന്‍ ടീസര്‍ ഞായറാഴ്ച എത്തും. ജനുവരി 26 വൈകിട്ട് 7.7നാണ് ടീസര്‍ എത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാകും ടീസര്‍ റിലീസ് ചെയ്യുന്നത്. ജനുവരി 26-ന് ആശിര്‍വാദ് സിനിമാസിന്റെ 25 ആം വാര്‍ഷികത്തോടനുബന്ധിച്ച് ചിത്രത്തിന്റെ 2 മിനുട്ട് 10 സെക്കന്റ് ദൈര്‍ഘ്യം വരുന്ന ടീസര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മാര്‍ച്ച് 27ന് അഞ്ചു ഭാഷകളിലായി എമ്പുരാന്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. എമ്പുരാനില്‍, ലൂസിഫറില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന താരങ്ങള്‍ കൂടാതെ അര്‍ജുന്‍ ദാസ്,സൂരജ് വെഞ്ഞാറമ്മൂട്,കരോളിന്‍ കൊസിയോള്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. |