മഞ്ചേരി എളംങ്കൂര്‍ പേലേപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ഭര്‍ത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ആരോപിച്ചത്. സൗന്ദര്യം കുറവാണെന്നും ജോലി ഇല്ലെന്നും പറഞ്ഞു ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം. ഇതിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണം. സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍.
വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) ഭര്‍തൃ വീട്ടില്‍ മരിച്ചത്. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയില്‍ ആയിരുന്നു. അച്ഛന്‍ ഇടപെടേണ്ട കാര്യം വരുമ്പോള്‍ പറയാമെന്നും മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്‌നമാണെന്നും അതൊക്കെ താന്‍ ശരിയാക്കുമെന്ന് വിഷ്ണുജ പറഞ്ഞിരുന്നുവെന്നും പിതാവ്. |