ചേരുവകള്‍
ദോശക്കൂട്ട്-1കപ്പ്
കോഴിമുട്ട-2എണ്ണം
സവാള പൊടിപൊടിയായി അറിഞ്ഞത്-1എണ്ണം
പച്ചമുളക് പൊടിപൊടിയായി അരിഞ്ഞത്-2എണ്ണം
നെയ്യ്-2ടേബിള്‍ സ്പൂണ്‍
ഉപ്പ്-പാകത്തിന്
പാകം ചെയ്യുന്ന വിധം
മുട്ട നന്നായി അടിച്ച് സവാള,പച്ചമുളക്,ഉപ്പ് എന്നിവ ചേര്‍ത്തു വയ്ക്കുക.അര കപ്പ് ദോശക്കൂട്ട്കൊണ്ട് വലിയൊരു ദോശ ഉണ്ടാക്കണം.ദോശ പകുതി വേവുമ്പോള്‍ മുട്ടക്കൂട്ട് മുകളിലൊഴിച്ച് നെയ്യ് ഒരുപോലെ തൂവണം.മുട്ട വെന്തശേഷം എടുത്ത് മറ്റൊരു പാത്രത്തിലിടുക.ബാക്കിയുള്ള കൂട്ടുകൊണ്ട് ഇതേപോലൊരു ദോശകൂടി ഉണ്ടാക്കാം. |