പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി. ട്രാക്ക് പാന്റും കാവി ജാക്കറ്റും ധരിച്ച് കയ്യില്‍ രുദ്രാക്ഷമാലയുമായി ഗംഗാ ദേവിയെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സ്‌നാനം നടത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. അരയില്‍ പ്രദേശത്ത് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രധാനമന്ത്രിയുടെ വരവിനായി സജ്ജീകരണങ്ങളൊരുക്കാന്‍ അഞ്ച് മേള മേഖലകളുടെ ചുമതലക്കാരെയാണ് നിയോഗിച്ചിരുന്നത്. മഹാ കുംഭമേള നടക്കുന്ന സ്ഥലം ജുന്‍സി, പരേഡ്, സംഗം, തെലിയാര്‍ഗഞ്ച്, അരയില്‍ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളായി തിരിച്ചിട്ടുണ്ട്. |