Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
Teens Corner
  Add your Comment comment
വനിതകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തു സമ്പാദിച്ചത് 450 കോടി. ഇത്രയധികം മലയാളി സ്ത്രീകള്‍ ഒരുമിച്ച് തട്ടിപ്പിന് ഇരയാകുന്നത് ഇത് ആദ്യം.
Text By: Reporter, ukmalayalampathram
കേരളത്തില്‍ നടന്ന പാതിവില തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഇടുക്കിയില്‍ മാത്രമായി ആയിരത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വയനാട് മാനന്തവാടിയില്‍ നിന്നും 103 പേര്‍ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികളാണ് ലഭിച്ചത്. പാറത്തോട്ടം കര്‍ഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതിചേര്‍ത്തിട്ടുള്ളതാണ് പരാതികള്‍.

കേരളത്തില്‍ സമീപ കാലത്ത് ഒന്നും ഇത്രയധികം സ്ത്രീകള്‍ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സഹായത്തോടെ വനിതകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തുകൃഷ്ണന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സ്‌കൂട്ടറിന് പുറമെ ഗൃഹോപകരണങ്ങളും, കാര്‍ഷികോപകരണങ്ങളും, ഇലക്ട്രോണിക്‌സ് ഉപകരങ്ങള്‍ ഉള്‍പ്പെടെയും പകുതി വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

അതേസമയം മുഖ്യപ്രതിയായ അനന്ദു കൃഷ്ണന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി പൊലീസ്. ഈ അക്കൗണ്ടുകള്‍ വഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതില്‍ രണ്ടു കോടി രൂപ പ്രതി ഭൂമി വാങ്ങാനായി ഉപയോഗിച്ചു. അനന്തുവിന്റെ സഹോദരിയുടെ പേരിലും സഹോദരിയുടെ ഭര്‍ത്താവിന്റെ പേരിലും ഭൂമി വാങ്ങി. അതേസമയം ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്ന് സൂചന.

തട്ടിപ്പിലൂടെ അനന്തകൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസില്‍ ഇ ഡി പ്രാഥമിക വിവരണ ശേഖരണം നടത്തി. തട്ടിപ്പ് പുറത്തെത്തി കേസ് ആയതോടെ വിദേശത്തേക്ക് കടക്കാനും ഇയാള്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചു. അനന്തകൃഷ്ണനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
 
Other News in this category

 
 




 
Close Window