Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
Teens Corner
  Add your Comment comment
ന്യൂയോര്‍ക്ക് സിറ്റിയില്‍ ടൈംസ് സ്‌ക്വയറില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പടുകൂറ്റന്‍ പ്രതിമ
Text By: Reporter, ukmalayalampathram
ക്രിസ്റ്റിയാനോ റൊണാള്‍ഡോയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ നാല്‍പ്പതാം ജന്മദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ടൈംസ് സ്‌ക്വയറില്‍ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. 12 അടി (3.6 മീറ്റര്‍) ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ആരാധകരാണ് ടൈംസ് സ്‌ക്വയറില്‍ ഒത്തുകൂടിയിരുന്നത്. യൂറോപ്പിലും യുഎസിലും പ്രതിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ പ്രശസ്ത ശില്‍പ്പി സെര്‍ജിയോ ഫര്‍നാരിയാണ് 12 അടി ഉയരമുള്ള വെങ്കല ശില്‍പം നിര്‍മിച്ചത്. ലക്ഷകണക്കിന് ആരാധകരാണ് ക്രിസ്റ്റ്യാനോയുടെ 40-ാം ജന്മദിനത്തില്‍ ആശംസ അറിയിച്ച് സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നത്.

നിലവില്‍ അല്‍ നാസറിനായി 15 ഗോളുകളുമായി സൗദി പ്രോ ലീഗില്‍ അവിശ്വസനീയമായ ഫോമില്‍ തുടരുകയാണ് ക്രിസ്റ്റിയാനോ. അടുത്തിടെ അല്‍ വാസലിനെതിരെ ഇരട്ടഗോള്‍ ചേര്‍ത്ത് തന്റെ കരിയറിലെ ഗോള്‍ നേട്ടം 923 ആയി അദ്ദേഹം ഉയര്‍ത്തിയിരുന്നു. ഗോള്‍നേട്ടം ആയിരത്തിലേക്ക് എത്തിക്കുകയെന്നതാണ് സൂപ്പര്‍താരത്തിന് മുന്നില്‍ ഇനിയുള്ള ലക്ഷ്യം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയല്‍ മാഡ്രിഡിനുമൊപ്പം യൂറോപ്പിലെ എല്ലാ പ്രധാന ട്രോഫികളും നേടിയ റൊണാള്‍ഡോ 135 ഗോളുകളുമായി ഫുട്ബോളിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോള്‍ സ്‌കോററായി തുടരുകയാണ്.
 
Other News in this category

 
 




 
Close Window