ബോളിവുഡ് താര ദമ്പതികളായ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും തങ്ങളുടെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് 80 കോടി രൂപയ്ക്ക് വിറ്റു. മുംബൈയിലെ വര്‍ളിയില്‍ സ്ഥിതി ചെയ്യുന്ന ഒബ്റോയ് 360 വെസ്റ്റ് പ്രോജക്റ്റിലെ 6,830 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അപ്പാര്‍ട്ട്‌മെന്റാണ് വിറ്റത്.
39-ാം നിലയില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്‌മെന്റില്‍ നാല് പാര്‍ക്കിംഗ് ഏരിയ ഉണ്ട് . 2017 ല്‍ 2.38 കോടി രൂപയ്ക്കാണ് ഈ അപ്പാര്‍ട്‌മെന്റ് ഇവര്‍ സ്വന്തമാക്കിക്കയത്. ഇപ്പോള്‍ മൂല്യത്തില്‍ 78 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി 31 നായിരുന്നു അപ്പാര്‍ട്‌മെന്റിന്റെ വില്‍പന. സ്റ്റാംപ് ഡ്യൂട്ട് മാത്രം 4.8 കോടിയാണ്.
ഇതിന് മുന്‍പും താരം തന്റെ വസതി വിറ്റിട്ടുണ്ട്. ബോറിവാലി ഈസ്റ്റിലുള്ള അപ്പാര്‍ട്ട്‌മെന്റ് 4.25 കോടി രൂപയ്ക്കാണ് വിറ്റത്. ഇപ്പോള്‍ അക്ഷയും ട്വിങ്കിള്‍ ഖന്നയും ജുഹുവിലെ കടല്‍തീരമുള്ള തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. |