മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി കഴിഞ്ഞ ദിവസം എംഎംഎ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി മഹേഷും, ഫിനാന്‍സ് റിപ്പോര്‍ട്ട് ട്രഷറര്‍ ജോര്‍ജ് വടക്കുംചേരിയും അവതരിപ്പിച്ചു. വിശദമായ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ് അനീഷ് കുര്യന്‍ മറുപടി പറഞ്ഞു. യുകെയിലെ തന്നെ മലയാളി സമൂഹത്തിന് മാതൃകയായ എംഎംഎ സപ്ലിമെന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുയോഗം സംതൃപ്തി രേഖപ്പെടുത്തി. എല്ലാ ആഴ്ചകളിലും 170ഓളം കുട്ടികള്‍ക്ക് കലാ കായിക രംഗങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്നതിനും അതിന് നേതൃത്വം കൊടുക്കുന്നതിനും സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് രാഘവന് പൊതുയോഗം നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് വരും വര്‍ഷത്തേയ്ക്ക് സംഘടനയെ നയിക്കുന്നതിന് താഴെ പറയുന്ന പുതു നേതൃത്വത്തെ ജനറല്‍ ബോഡി ചുമതലപ്പെടുത്തി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷിന്റോ ടോം കോട്ടയം പൂവരണി സ്വദേശിയാണ്. മാഞ്ചസ്റ്ററിലെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ നിറസാന്നിധ്യമായ ഷിന്റോയുടെ ഭാര്യ സ്വീറ്റി.
വൈസ് പ്രസിഡന്റ് ആയി കെ ഡി ഷാജിമോനെ തിരെഞ്ഞെടുത്തു. കോട്ടയം സ്വദേശിയായ ഷാജിമോന്റെ ഭാര്യ മേഘല ഷാജിയാണ്.
സെക്രട്ടറിയായി സച്ചു ജെയിംസിനെ തെരഞ്ഞെടുത്തു. ഇടുക്കി സ്വദേശിയായ സച്ചുവിന്റെ ഭാര്യ റിംജിം ട്രീസ ആണ്.
ജോയിന്റ് സെക്രട്ടറിയായ തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക അനകത്തില്‍ തൃശൂര്‍ സ്വദേശിനിയാണ്. രന്‍തീര്‍ ആണ് ഭര്‍ത്താവ്.
എംഎംഎയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ട്രഷറര്‍ ആയി കൂത്താട്ടുകുളം സ്വദേശി മാത്യു കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദീപ്തി ജോണ്‍ ആണ് മാത്യുവിന്റെ ഭാര്യ.
ട്രസ്റ്റീസ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍
അനൂപ് കല്‍ഹാനന്ദന്‍
അരുണ്‍ ചന്ദ് ഗോപാലകൃഷ്ണന്‍
ബിബിന്‍ ഏബ്രഹാം
ദ്ലീം ഹുസൈന്‍
ജോര്‍ജ് വടക്കുംചേരി
ജിപ്സാ ജോസഫ്
മൃദുല മേനോന്‍
പ്രണബ് ഫ്രാന്‍സിസ്
രാഗേഷ് അരവിന്ദാക്ഷന്‍
റോന്‍സ് ജോസഫ്
സാജന്‍ പി തോമസ്
സുബിതാ പ്രദീപ്
കഴിഞ്ഞ ഒരു വര്‍ഷത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അനീഷ് കുര്യന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ജനറല്‍ ബോഡി അഭിനന്ദിച്ചു. വരും വര്‍ഷത്തേയ്ക്കുള്ള പുതുഭരണസമിതിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും എംഎംഎ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ഭംഗിയായി മുന്നോട്ട് കൊണ്ട് പോകാന്‍ നിര്‍ദേശിച്ചും യോഗം അവസാനിച്ചു. |