മൂന്നാറിലെ ചിത്രം മറ്റൊന്നാണ്. കഴിഞ്ഞ ദിവസം തണുപ്പ് മൈനസ് ഒന്നിലേക്ക് എത്തി. ചെണ്ടുവാര എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം തണുപ്പ് മൈനസ് 1 ഡിഗ്രിയിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറിലെ പല ഭാഗങ്ങളിലും തണുപ്പ് പൂജ്യം ഡിഗ്രി എത്തിയിരുന്നെങ്കിലും ആദ്യമായാണ് തണുപ്പ് മൈനസ് ഒന്ന് ഡിഗ്രിയില്‍ എത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ പ്രദേശത്ത് രേഖപ്പെടുത്തിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തണുപ്പ് ഒന്ന്, രണ്ട്, ഏഴ് ഡിഗ്രികളില്‍ പല ഭാഗങ്ങളിലും എത്തിയിരുന്നെങ്കിലും മൈനസ് ഒന്നിലെത്തുന്നത് ഈ വര്‍ഷത്തിലാദ്യമായാണ്.
ഇതോടെ തേയിലക്കാടുകള്‍, മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞുകട്ടകളാല്‍ നിറഞ്ഞിരിക്കുകയാണ്. തണുപ്പ് മൈനസിലെത്തിയതോടെ വിദേശവിനോദ സഞ്ചാരികളുടെ കടന്നുവരവും വര്‍ദ്ധിച്ചിട്ടുണ്ട്. മൂന്നാറിന്റ സൗന്ദര്യം കെഎസ്ആആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ്സിലിരുന്ന് ആസ്വദിക്കുന്നതോടൊപ്പം മൂന്നാറിന്റെ തണുപ്പ് ആസ്വദിക്കുവാന്‍ സഞ്ചാരികള്‍ക്ക് കഴിയുന്നത് ടൂറിസം മേഖലയ്ക്ക് വളരെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. രാവിലെ വൈകിയെത്തുന്ന വെയിലും വൈകുന്നേരം പതിവിലും നേരത്തെ എത്തുന്ന തണുപ്പും വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വാണ് സമ്മാനിക്കുന്നത്. വരും ദിവസങ്ങളില്‍ മൂന്നാറില്‍ തണുപ്പ് ഇതിലും താഴെ പോകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. |