Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6317 INR  1 EURO=103.1247 INR
ukmalayalampathram.com
Sun 16th Nov 2025
 
 
UK Special
  Add your Comment comment
ലണ്ടനില്‍ കൂറ്റന്‍ ചൈനീസ് എംബസി കെട്ടിടം, പ്രതിഷേധം ശക്തമാകുന്നു
reporter

ലണ്ടന്‍: ലണ്ടനില്‍ പുതിയ ബഹുനില നയതന്ത്ര കാര്യാലയം നിര്‍മിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ലണ്ടന്‍ നഗരത്തില്‍ വലിയ പ്രതിഷേധം. യൂറോപ്പിലെ ഏറ്റവും വലിയ എംബസി പണിയാന്‍ ചൈന പദ്ധതിയിട്ട ലണ്ടല്‍ ടവറിനടുത്തുള്ള റോയല്‍ മിന്റ് കോര്‍ട്ടിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ശനിയാഴ്ച ലണ്ടനിലെ പുതിയ ചൈനീസ് മെഗാ എംബസിയുടെ നിര്‍ദ്ദിഷ്ട സൈറ്റിന് പുറത്ത് വലിയൊരു ജനക്കൂട്ടം തന്നെ തടിച്ചുകൂടിയിരുന്നു. രാഷ്ട്രീയക്കാരും പ്രതിഷേധക്കാരും വിമതരെ നിയന്ത്രിക്കാന്‍ ഇത് ഉപയോഗിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ലണ്ടന്‍ ടവറിന് സമീപമുള്ള റോയല്‍ മിന്റ് കോര്‍ട്ടിന് പുറത്ത് 1,000-ത്തിലധികം ആളുകള്‍ ഒത്തുകൂടി. താമസിയാതെ ഈ സൈറ്റ് ചൈനീസ് എംബസിയായി മാറും.

ടിബറ്റന്‍, ഹോങ്കോങ്, ഉയിഗൂര്‍ സ്വദേശികളുടെ നേതൃത്വത്തിലായിരുന്നു റാലി. രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും നിയമവിരുദ്ധമായി തടവിലിടാന്‍ ചൈന ഈ കേന്ദ്രം ഉപയോഗിച്ചേക്കുമെന്നാണ് പ്രക്ഷോഭകാരികളുടെ ആശങ്ക. ഷാഡോ സുരക്ഷ മന്ത്രി ടോം ടുഗെന്‍ഹാറ്റ്, ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്‍ നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരും പ്രതിഷേധക്കാര്‍ക്കൊപ്പം അണിനിരന്നു.യൂറോപ്പിലെ ഏറ്റവും വലിയ എംബസിയാക്കി മാറ്റാന്‍ ചൈന ഇവിടെ രണ്ട് ഹെക്ടര്‍(അഞ്ച് ഏക്കര്‍) ഭൂമിയാണ് വാങ്ങിയത്. 2018ലാണ് പദ്ധതിക്കായി ചൈന സ്ഥലം വാങ്ങിയത്. പ്രതിഷേധങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മeണത്തിന് അനുമതി നല്‍കിയിരുന്നില്ല. ടവര്‍ ഹാംലെറ്റ്സ് കൗണ്‍സില്‍ 2022-ല്‍ പ്ലാനിംഗ് അനുമതി നിഷേധിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിങ്പങ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതോടെയാണ് നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പദ്ധതി വീണ്ടും തുടങ്ങിയത്. അന്തിമ തീരുമാനം ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഹൗസിംഗ് സെക്രട്ടറിയുമായ ആഞ്ചല റെയ്നറിന്റേതാണ്.

 
Other News in this category

 
 




 
Close Window