Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
UK Special
  Add your Comment comment
ആഴ്ചയില്‍ 4 ദിവസം ജോലി; 5 ദിവസത്തെ ശമ്പളം: യുകെ വന്‍ മാറ്റത്തിലേക്ക് നീങ്ങുമ്പോള്‍ ആശങ്ക പ്രകടിപ്പിച്ച് ടോറി പാര്‍ട്ടി
Text By: Reporter, ukmalayalampathram
പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ നാലുദിവസം അഞ്ച് ദിവസത്തെ ശമ്പളം. എല്ലാ ജോലിക്കാര്‍ക്കും നാല് പ്രവൃത്തിദിനങ്ങളായി ചുരുക്കുന്നതിനെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ എംപിമാര്‍ അനുകൂലിക്കുന്നു. ബ്രിട്ടനിലെ ജോലിക്കാര്‍ക്ക് നാല് പ്രവൃത്തിദിനങ്ങളിലേക്ക് ചുരുക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കണമെന്ന് ലേബര്‍ എംപിമാരും, ഗ്രീന്‍ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഫ്രഞ്ച് രീതിയില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്ന് ടോറികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ നിയന്ത്രണങ്ങള്‍ കൂടുന്നത് സ്ഥാപങ്ങളെ സമ്മര്‍ദത്തിലാക്കുകയും തൊഴിലവസരങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ജോലിക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ഈ നീക്കം ഹൗസ് ഓഫ് കോമണ്‍സില്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്.
എംപ്ലോയ്മെന്റ് റൈറ്റ്സ് ബില്ലിലെ ഈ ഭേദഗതിക്ക് ബാക്ക്ബെഞ്ചേഴ്സിന്റെ പിന്തുണയുണ്ട്. ഇത് വിജയിച്ചാല്‍ പദ്ധതി പരിശോധിക്കാന്‍ വിദഗ്ധരുടെ പാനല്‍ രൂപീകരിക്കും. ഇവരാകും അഞ്ചില്‍ നിന്നും നാലായി ജോലി ദിവസങ്ങള്‍ ചുരുക്കുന്നതും, ഇതില്‍ ശമ്പളത്തെ ബാധിക്കാതെ എങ്ങനെ നോക്കണമെന്നും നിര്‍ദ്ദേശിക്കുക.

എംപ്ലോയ്മെന്റ് റൈറ്റ്സ് ബില്‍ നിലവില്‍ കോമണ്‍സിന്റെ പരിഗണനയിലാണ്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്നറാണ് ഇത് പരിശോധിക്കുന്നത്. സീറോ അവര്‍ കോണ്‍ട്രാക്ട് നിരോധിക്കുന്നത് ഉള്‍പ്പെടെ പുതിയ സംരക്ഷണങ്ങളാണ് ഈ കരാറില്‍ ഉള്‍പ്പെടുന്നത്. കൂടാതെ പുറത്താക്കിയ ശേഷം വീണ്ടും തിരിച്ചെടുക്കുന്നത് പോലുള്ള തന്ത്രങ്ങള്‍ക്കും നിയന്ത്രണം വരും.
 
Other News in this category

 
 




 
Close Window