''ആത്മസഹോ'' ഫെബ്രുവരി 28ന് തീയറ്ററുകളില്‍ എത്തും. രണ്‍ജി പണിക്കര്‍ ഒരു ഇടവേളയ്ക്കു ശേഷം രാഘവന്‍ സഖാവെന്ന പ്രധാന വേഷത്തില്‍ എത്തുന്നു. നര്‍ത്തകരായ ദമ്പതികള്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗോപു കിരണ്‍ സദാശിവന്‍ കഥയെഴുതി സംവിധാനം ചെയ്ത് ഭാര്യ അഷിന്‍ കിരണ്‍ നിര്‍മ്മിച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.ചിത്രത്തിന്റെ കോറിയോഗ്രാഫി ചെയ്തിരിക്കുന്നതും ഈ ദമ്പതികള്‍ ഒരുമിച്ചാണ്. മാസ്റ്റര്‍ പീസ് ,സഹസ്രം കെമിസ്ട്രി എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു ഗോപു കിരണ്‍.
ഒരു കുടുംബത്തില്‍ നടക്കുന്ന അപ്രതീക്ഷിതമായ മരണം, അതിനോടനുബന്ധിച്ച് അവിടേക്ക് എത്തിച്ചേരുന്ന ബന്ധുമിത്രാദികള്‍ , പിന്നീട് മരണാനന്തര ക്രിയകള്‍ക്ക് ശേഷം ആ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ വളരെ രസകരമായ രീതിയില്‍ കോര്‍ത്തിണക്കി കൊണ്ടാണ് ''ആത്മസഹോ'' എന്ന സിനിമ മുന്നോട്ടുപോകുന്നത്.രഞ്ജി പണിക്കരെ കൂടാതെ ഒരിടവേളയ്ക്കുശേഷം നെല്‍സണും സിനിമയിലേക്ക് തിരിച്ചെത്തുന്നു.സുധീര്‍ കരമന, സിനോജ് വര്‍ഗീസ്, ഗോപുകിരണ്‍, സദാശിവന്‍ , നോബി, ചന്ദുനാഥ്, നെല്‍സണ്‍ , ജയകുമാര്‍ (തട്ടീം മുട്ടീം ),
വിനോദ് കോവൂര്‍, ശ്രീകുമാര്‍, അരിസ്റ്റോ സുരേഷ്, ഹരിശാന്ത്, മഞ്ജു പത്രോസ്, ആഷിന്‍ കിരണ്‍, ശിവ പ്രീയ, ലിസി ബാബു, ബിന്ദു,ദീപ എന്നിവര്‍ ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളാകുന്നു. |