Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
UK Special
  Add your Comment comment
മോഹിപ്പിച്ച വാഗ്ദാനങ്ങള്‍ നല്‍കി ബംഗ്ലാവ് വാങ്ങിപ്പിച്ചു, നിശാശലഭം കാരണം താമസിക്കാന്‍ പോലും കഴിയുന്നില്ല
reporter

ലണ്ടന്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ വാഗ്ദാനം വിശ്വസിച്ച് വന്‍ തുക ചെലവിട്ട് വാങ്ങിയ ബംഗ്ലാവില്‍ ജീവിക്കാന്‍ അനുവദിക്കാതെ നിശാശലഭങ്ങള്‍. ദമ്പതികള്‍ക്ക് പണം തിരികെ നല്‍കാന്‍ ഉത്തരവിട്ട് കോടതി. ജോര്‍ജ്ജിയയില്‍ നിന്നുള്ള കോടിപതിയുടെ മകളും ഭര്‍ത്താവുമാണ് ലണ്ടനില്‍ 32 മില്യണ്‍ പൌണ്ട് (ഏകദേശം 3436710400 രൂപ) ചെലവിട്ട് 2019ലാണ് ഏഴ് കിടപ്പുമുറികളുള്ള നോട്ടിംഗ് ഹില്ലിലെ ഹോര്‍ബറി വില്ല എന്ന വിക്ടോറിയന്‍ കാലഘട്ടത്തിലെ ബംഗ്ലാവ് വാങ്ങിയത്. നീന്തല്‍ക്കുളം, സ്പാ, ദിം, വൈന്‍ റൂം, ലൈബ്രറി, ഹോം തിയേറ്റര്‍, കൂര്‍ക്കം വലിച്ചുറങ്ങാന്‍ സജ്ജീകരിച്ച സ്‌നോറിംഗ് മുറി അടക്കമുള്ളതാണ് വീടെന്നായിരുന്നു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ വാഗ്ദാനം.

ഇവിടേത്ത് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ ഇയ പടര്‍കാറ്റ്‌സിഷിയും ഭര്‍ത്താവ് ഡോ യെവ്‌ഹെന്‍ ഹുന്‍യാകിനും എന്തൊക്കെയോ അസ്വഭാവികത തോന്നിയിരുന്നു. പിന്നീടാണ് ഇവരുടെ നിത്യ ജീവിതം അടക്കമുള്ളവ വലിയ രീതിയില്‍ ബാധിക്കുന്ന രീതിയില്‍ നിശാശലഭങ്ങളുടെ ശല്യം തുടങ്ങുകയായിരുന്നു. ഭക്ഷണം തയ്യാറാക്കി പാത്രങ്ങളില്‍ വയ്ക്കാനോ വൈന്‍ ഗ്ലാസിലൊഴിക്കാനോ പറ്റാത്ത നിലയില്‍ എന്തിനധികം പറയണം ദമ്പതികളുെട കുട്ടികളുടെ ടൂത്ത് ബ്രഷ് വരെ നിശാശലഭങ്ങളും ശലഭപ്പുഴുക്കളും താവളമാക്കി.

ഇതോടെയാണ് ബംഗ്ലാവ് വിറ്റയാള്‍ക്കെതിരെ ദമ്പതികള്‍ കോടതിയിലെത്തിയത്. ദിവസം തോറും നൂറിലേറെ നിശാശലഭങ്ങളെ വരെ വീടിനുള്ളില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരുന്ന സ്ഥിതിയെന്നാണ് ദമ്പതികള്‍ കോടതിയെ അറിയിച്ചത്. ബംഗ്ലാവ് വാങ്ങാനായി തീരുമാനം എടുക്കുന്നതിന് മുന്‍പ് 11 തവണ ദമ്പതികളും ഇവരുടെ ജീവനക്കാരും ഇവിടെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് ഇവര്‍ കോടതിയില്‍ വിശദമാക്കിയത്. തിങ്കളാഴ്ചയാണ് ലണ്ടനിലെ ഹൈക്കോടതി ജസ്റ്റിസ് ഫാന്‍കോര്‍ട്ട് കേസില്‍ ദമ്പതികള്‍ക്ക് വന്‍തുക തിരികെ നല്‍കാന്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരിക്ക് നിര്‍ദ്ദേശം നല്‍കിയത്. ലണ്ടനിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ വുഡ്വാര്‍ഡ് ഫിഷറിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ സത്യാവസ്ഥ മറച്ചുവച്ച് ദമ്പതികളെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നാണ് കോടതി നിരീക്ഷണം. തെറ്റായ വാഗ്ദാനം വിശ്വസിച്ച് വസ്തു വാങ്ങിയവര്‍ക്ക് ബുദ്ധിമുട്ടുണ്ടായപ്പോള്‍ അത് പരിഗണിക്കാന്‍ പോലും സ്ഥാപനം തയ്യാറായില്ലെന്നും കോടതി വിശദമാക്കി. വില്‍പന മരവിപ്പിക്കാനും ദമ്പതികളില്‍ നിന്ന് വാങ്ങിയ പണവും അധികമായി നിശാശലഭങ്ങളെ തുരത്താനായി ദമ്പതികള്‍ ചെലവിട്ട പണവും നല്‍കണമെന്നും കോടതി വിശദമാക്കി. നിശശലഭങ്ങളെ ക്ഷുദ്ര ജീവികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ദമ്പതികളോട് ഇക്കാര്യം വിശദമാക്കാതിരുന്നതെന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്.

 
Other News in this category

 
 




 
Close Window