നെറ്റ്ഫ്ളിക്സ് ചിത്രമായ 'ഗുഡ്ബൈ ജൂണി'ലൂടെയാണ് കേറ്റ് സംവിധാനത്തിലേക്ക് കടക്കുന്നത്. സംവിധാനം, അഭിനയം എന്നിവയ്ക്ക് പുറമെ ചിത്രത്തിന്റെ നിര്‍മാണത്തിലും കേറ്റ് പങ്കാളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടോണി കൊളറ്റ്, ജോണി ഫ്‌ലിന്‍, ആന്‍ഡ്രിയ റൈസ്ബറോ, തിമോത്തി സ്പാല്‍, ഹെലന്‍ മിറന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കേറ്റ് വിന്‍സ്ലെറ്റിന്റെയും മുന്‍ ഭര്‍ത്താവ് സാം മെന്‍ഡിസിന്റെയും മകനായ ജോ ആന്‍ഡേഴ്സാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കേറ്റ് സോളമന്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
പരസ്യം ചെയ്യല്‍
ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഒരുമിച്ച് നില്‍ക്കേണ്ടി വരുന്ന ഒരുകൂട്ടം സഹോദരങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ യുകെയില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. |