വൈറ്റ് ഹൌസില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഇളയ മകന്‍ എക്‌സ് എഇ എ-12 മൂക്കില്‍ വിരല്‍ വെച്ചതിനു ശേഷം ഈ മേശയില്‍ തുടക്കുന്ന ദൃശ്യങ്ങള്‍ കുറച്ചുദിവസം മുന്‍പ് പ്രചരിച്ചിരുന്നു. ഇലോണ്‍ മസ്‌കിനൊപ്പമാണ് തന്റെ നാലു വയസുകാരനായ ഇളയ മകനും എത്തിയത്. മസ്‌കിന്റെ മകനും ട്രംപും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു.
ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഓവല്‍ ഓഫീസിലെ റെസല്യൂട്ട് ഡെസ്‌ക് ട്രംപ് താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചത്. ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചതിനുശേഷമാണ് മേശ മാറ്റിയത് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന് എല്ലായിടത്തും രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്ന് ആശങ്കയുള്ള (ജെര്‍മോഫോബ്) വ്യക്തിയാണെന്നും ഇതിനാലാണ് മേശ മാറ്റിയെതെന്നും റിപ്പോര്‍ട്ടുണ്ട്.
മുന്‍ അമേരിക്കന്‍ പ്രസിഡണ്ടുമാരായ ബരാക്ക് ഒബാമ, ജോ ബൈഡന്‍ എന്നിവരടക്കമുള്ളവര്‍ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള, അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ കേന്ദ്രബിന്ദുവായ,മേശ (റെസല്യൂട്ട് ഡെസ്‌ക്) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചു. |